ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റൽ മീഡിയ ഹൗസായ ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് വെള്ളിയാഴ്ച കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമാകും. മൂന്നു ദിവസത്തെ സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുക്കും. മലയാളം, കന്നഡ, തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങളുമായി 60 സ്റ്റാളുകളുണ്ടാകും. 80 സെഷനുകൾ നടക്കും.
ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സാഹിത്യോത്സവത്തില്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ‘ബുക്ക് ബ്രഹ്മ നോവൽ’ പുരസ്കാരം സമ്മാനിക്കും. തുടർന്ന് പെരുമാൾ മുരുകനുമായി സംവാദം നടക്കും. രണ്ടാംദിനത്തിൽ ‘ബുക്ക് ബ്രഹ്മ സ്വാതന്ത്ര്യദിന ചെറുകഥാ’ മത്സര വിജയികൾക്ക് സമ്മാനങ്ങൾനൽകും. നോവലിസ്റ്റ് ബെന്യാമിൻ സമ്മാനങ്ങൾനൽകും. മൂന്നാം ദിനത്തിൽ ‘ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാര’ പ്രഖ്യാപനം നടക്കും.
ദക്ഷിണേന്ത്യൻ എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, ബെന്യാമിൻ, എച്ച്.എസ്. ശിവപ്രകാശ്, വിവേക് ഷാൻഭാഗ്, ജയമോഹൻ, പെരുമാൾ മുരുകൻ, വോൾഗ, മുദ്‌നക്കുടു ചിന്നസ്വാമി, അക്കായി പദ്മശാലി, ഗിരീഷ് കാസറവള്ളി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
9 ന് ഉച്ചയ്ക്ക് 12ന് മലയാള നോവൽ വ്യത്യസ്ത ഭൂമികകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, രാജശ്രീ, സോമൻ കടലൂർ, എ.വി. പവിത്രൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മലയാള ചെറുകഥ – പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാർ, കെ. രേഖ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും.
പത്താം തീയതി ഒരു മണിക്ക് ചിന്താവിഷ്ടയായ സീത എന്ന വിഷയത്തിൽ എഴുത്തുകാരായ കെ.വി.സജയ്, ആലങ്കോട് ലീലാകൃഷ്ണൻ, ഗോവിന്ദവർമ്മ രാജ, ടി.പി. വിനോദും വൈകിട്ട് മൂന്നിന് മലയാള സാഹിത്യ വിമർശനത്തിൽ ഇവി രാമകൃഷ്ണൻ, ഇപി രാജഗോപാലൻ, സി.പി. ചന്ദ്രൻ, എം.കെ. ഹരികുമാർ എന്നിവരും പങ്കെടുത്ത് സംസാരിക്കും.
11 ന് സമകാലിക മലയാള കവിതയിൽ സന്ധ്യ ഇ, എസ്. ജോസഫ്, സുകുമാരൻ ചലിഗദ്ധ, വിമീഷ് മണിയാർ, ഉച്ചക്ക് ഒന്നിന് നടക്കുന്ന വായനയുടെ ലോകം – മലയാള സാഹിത്യ വിഭാഗത്തിൽ രമ പ്രസന്നാ പിഷാരടി, വിഷ്ണുമംഗലം കുമാർ, സതീഷ് തോട്ടശ്ശേരി, ബ്രിജി എന്നിവരും സംസാരിക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.bookbrahmalitfest.com വഴി രജിസ്റ്റർ ചെയ്യാം.
കാര്യപരിപാടികള്‍ ഇവിടെ വായിക്കാം
[pdf-embedder url=”https://newsbengaluru.com/wp-content/uploads/2024/08/Agenda-Lit-Fest-2024-V5_compressed.pdf” title=”Agenda Lit Fest 2024 V5_compressed”]
TAGS : ART AND CULTURE
SUMMARY : Book Brahma Sahitya Festival from 9th August
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…