ബെംഗളൂരു; ബെംഗളൂരു മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം, പുസ്തകചന്ത. സാംസ്കാരിക സമ്മേളനം എന്നിവ ഓഗസ്റ്റ് 25ന് കേരള സമാജം ദൂരവാണിനഗറിന്റെ വിജിനപുരയിലുള്ള ജൂബിലീ സ്കൂളില്‍ രാവിലെ 9.30 മുതല്‍ നടക്കും. കേരളസമാജം മുന്‍ പ്രസിഡന്റ് എം.എസ് ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. കേരളസമാജം പ്രസിഡന്റ് മുരളീധരന് നായര്‍ അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ 65 മലയാളികളായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരെ ചടങ്ങില്‍ ആദരിക്കും.
ബ്രിജി.കെ.ടി, ഇന്ദിരാ ബാലന്, രമാ പ്രസന്ന പിഷാരടി, ഷൈനി അജിത്, സിന.കെ.എസ്, മാസ്റ്റര്‍ ഓസ്റ്റിന്‍, എസ്.കെ.നായര്‍ എന്നിവരുടെ എട്ടു പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. പ്രകാശനം ചെയ്ത പുസ്തകങ്ങളുടെ എഴുത്തുകാരെ പീറ്റര്‍ ജോര്‍ജ് അനുമോദിക്കും.
പ്രശസ്ത സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണന്, യു.കെ.കുമാരന്, സുകുമാരന്‍ പെരിയച്ചുര്‍, എന്നിവരും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ സുധാകരന് രാമന്തളി, കെ.കെ ഗംഗാധരന്, കെ. ആര്. കിഷോര്‍, വിഷ്ണുമംഗലം കുമാര്‍, പി.ദിവാകരന് തുടങ്ങിയവര്‍ സംസാരിക്കും.
എഴുത്തുകാരനും കേരള സമാജം മുന്‍ പ്രസിഡന്റുമായ എസ് കെ. നായര്‍ ചെയര്‍മാനും എഴുത്തുകാരിയും സാഹിത്യ നിരൂപകയുമായ ഷൈനി അജിത് കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് സാംസ്കാരിക സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
<BR>
TAGS : ART AND CULTURE | LITERATURE
SUMMARY : Book Release, Cultural Conference, Book Market on 25th
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ് ക്യാംപിൽ ജോലി ചെയ്യുന്ന…