ബെംഗളൂരു: മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവുമായി ബെംഗളൂരു ഓണ്‍ ലീവ് ക്യാപെയ്‌ന് ലുലുവില്‍ ജനുവരി 9ന് തുടക്കമാകും. ലുലു മാള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് രാജാജി നഗര്‍ , ബെംഗളൂരു വിആറിലെ ലുലു ഡെയ്‌ലി, റിയോ സ്റ്റോറുകളിലും ഫോറം ഫാല്‍ക്കണ്‍ സിറ്റിയിലെ ലുലു ഡെയ്‌ലിയിലുമാണ് ഓഫര്‍. ക്യാംപെയ്‌ന്റെ ഭാഗമായി 50 ശതമാനത്തിലേറെ വിലക്കുറവിലാണ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് ലഭിക്കും. ജനുവരി 9 മുതല്‍ 12 വരെയാണ് ഫ്‌ലാറ്റ് 50 സെയില്‍ നടക്കുന്നത്. ഈ നാല് ദിവസവും അര്‍ധരാത്രി വരെ ലുലു സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
നിരവധി ബ്രാന്‍ഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ്, ഹെഡ്‌സെറ്റ്, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം വരെ കിഴിവുണ്ട്. ലുലു ഫാഷന്‍ സ്റ്റോറില്‍ പ്രധാനപ്പെട്ട ബ്രാന്‍ഡഡ് വസ്ത്രശേഖരങ്ങള്‍ പകുതി വിലയ്ക്ക് ലഭ്യമാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയ്ക്ക് മികച്ച വിലക്കുറവുണ്ട്. ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രത്യേകം ഓക്ഷനിലൂടെ (ലേലം) ആകര്‍ഷകമായ ഉത്പന്നങ്ങള്‍ മികച്ച നിരക്കില്‍ സ്വന്തമാക്കാനും ജനുവരി 9 മുതല്‍ 12 വരെ അവസരമുണ്ട്.
ഇന്ത്യയിലെ ആദ്യ എക്‌സിക്ലൂസീവ് റിയോ ഷോറൂമായ വിആറിലെ റിയോയില്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം രസകരമായ എന്റര്‍ടെയ്ന്‍മെന്റ് ഷോകളുമായി ഒരു പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫര്‍ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും ഈ ഓഫറുകളില്‍ ഓര്‍ഡുകള്‍ ലഭ്യമാണ്.
<BR>
TAGS : LULU BENGALURU
SUMMARY : Branded products at half price; Lulu’s end-of-season sale concludes the festival of discounts
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…
കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…
പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…