LATEST NEWS

മിന്നും പ്രകടനം; അഞ്ച് ജില്ലകളില്‍ മുഴുവൻ സീറ്റുകളും യുഡിഎഫിന്; 3 ജില്ലകളിൽ ഒരു സീറ്റൊഴികെ ബാക്കി എല്ലാം സ്വന്തം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കി യുഡിഎഫ്. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് യുഡിഎഫ് സമ്പൂര്‍ണ്ണ വിജയം നേടിയത്. കാസറഗോഡ്, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒരോ സീറ്റൊഴികെ ബാക്കിയുള്ള മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടി. കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മത്സരിച്ച സിപിഐയുടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കോഴിക്കോട് ജില്ലയിൽ ബേപ്പൂരിൽ മത്സരിച്ച പി.എ മുഹമ്മദ് റിയാസ്, പത്തനംതിട്ടയിലെ കോന്നിയിൽ മത്സരിച്ച കെ.യു ജനീഷ് കുമാർ എന്നിവര്‍ മാത്രമാണ് എല്‍ഡിഎഫിനായി സീറ്റുകള്‍ നേടിയത്.

വയനാട് ജില്ലയിലെ ആകെയുള്ള 3 സീറ്റുകളിലും, മലപ്പുറം-16, എറണാകുളം-14, ഇടുക്കി-5, കോട്ടയം-9 എന്നിങ്ങനെ അഞ്ചു ജില്ലകളില്‍ നിന്ന് മാത്രമായി 47 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.

SUMMARY: Brilliant performance; UDF wins all seats in five districts; all but one seat in three districts

NEWS DESK

Recent Posts

ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.…

28 seconds ago

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25)…

34 minutes ago

ഡി എം കെ അംഗങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി കനിമൊഴി

ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…

37 minutes ago

വിഴിഞ്ഞത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍‌

തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…

1 hour ago

‘എന്റെ മകൾ മോനിഷ’; പുസ്തക പ്രകാശനം നാളെ

ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…

2 hours ago

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

3 hours ago