Categories: TOP NEWS

ബാബ സിദ്ദിഖിയുടെ മരണം; ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍

ന്യൂഡൽഹി: ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് അന്‍മോള്‍ അറസ്റ്റിലായത്. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിലും സല്‍മാന്‍ ഖാന്‍റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് വിവരം.

അന്‍മോള്‍ കാനഡയിൽ താമസിക്കുന്നതായും സ്ഥിരമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതായും വിവരമുണ്ട്. നിലവില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ ജയിലില്‍ കഴിയുന്ന അധോലോക തലവനാണ് അന്‍മോള്‍ ബിഷ്‌ണോയിയുെട സഹോദരന്‍ ലോറന്‍സ് ബിഷ്‌ണോയി. കാനഡയിലെ ഖലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേകയെ (സുഖ്‌ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു.

TAGS: NATIONAL | ARREST
SUMMARY: Brother of Lawrence Bishnoi arrested in baba siddiqui murder case

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

3 hours ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

3 hours ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

3 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

4 hours ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

4 hours ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

5 hours ago