LATEST NEWS

സി.ജെ.റോയിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി; മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: സ്വയം നിറയൊഴിച്ച്‌ മരണപ്പെട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിയുടെ (56) സംസ്കാരം നടന്നു. ബെംഗളൂരു ബന്നാർഘട്ട റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നാചേഴ്സ് ലക്ഷ്വറിയിലാണ് സംസ്കാരച്ചടങ്ങുകള്‍ പൂർത്തിയായത്. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

വെള്ളിയാഴ്‌ച വൈകിട്ട് ബെംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച്‌ മരിച്ചത്. സംഭവം നടന്നയുടൻ അദ്ദേഹത്തെ എച്ച്‌എസ്‌ആർ ലെയൗട്ടിലുള്ള നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലും സമ്മർദ്ദവുമാണ് സി.ജെ. റോയിയെ മരണത്തിലേക്ക് നയിച്ചതെന്ന ഗൗരവകരമായ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.

ഡിസംബർ മുതല്‍ നടന്ന പരിശോധനകള്‍ക്ക് പിന്നാലെ ജനുവരി 30-ന് വീണ്ടും ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് അദ്ദേഹം സ്വയം വെടിയുതിർത്തത്. മരണത്തിന് മുമ്പായി സഹോദരന് അയച്ച ‘ടൂ മച്ച്‌ ട്രബിള്‍’ എന്ന സന്ദേശം ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക സമ്മർദ്ദത്തിന്റെ തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ കർണാടക സിഐഡി പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

SUMMARY: C.J. Roy’s body cremated

NEWS BUREAU

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

44 minutes ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

1 hour ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

2 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

3 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

4 hours ago