ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പകൽ 9.30ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതിമുർമു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങളാൽ രാജിവെച്ചതിനെ തുടർന്ന് ജൂലൈ 21 മുതൽ രാഷ്ട്രപതി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസങ്ങൾക്കുശേഷം രാഷ്ട്രപതി ഭവനിൽവെച്ച് വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. തമിഴ്‌നാട്ടിൽനിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് രാധാകൃഷ്‌ണൻ.
#WATCH || 𝐂𝐏 𝐑𝐚𝐝𝐡𝐚𝐤𝐫𝐢𝐬𝐡𝐧𝐚𝐧 (@CPRGuv) 𝐭𝐚𝐤𝐞𝐬 𝐨𝐚𝐭𝐡 𝐚𝐬 𝐭𝐡𝐞 𝟏𝟓𝐭𝐡 𝐕𝐢𝐜𝐞 𝐏𝐫𝐞𝐬𝐢𝐝𝐞𝐧𝐭 𝐨𝐟 𝐈𝐧𝐝𝐢𝐚.
#VicePresident #CPRadhakrishnan pic.twitter.com/wn9btutr11
— All India Radio News (@airnewsalerts) September 12, 2025
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തുടങ്ങി നിരവധി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണനെ കൈയടികളോടെ അഭിവാദ്യംചെയ്തു. മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതനായിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണൻ പ്രേരണ സ്ഥലിൽ പുഷ്പാർച്ചന നടത്തുകയും മരംനടുകയും ചെയ്യും. ഈ വർഷം അവസാനം നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ പാർലമെൻ്റിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ചുമതലകൾ ആരംഭിക്കും.
SUMMARY: C.P. Radhakrishnan takes oath as the 15th Vice President of India