ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന് നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ശനിയാഴ്ച വൈകീട്ടോടെ അവസാനിച്ചു.
മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കർണാടക നോർത്ത്-ഈസ്റ്റ് ഗ്രാജ്വെറ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ ബി. പാട്ടീൽ, കർണാടക സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ നിന്നുള്ള അയനുരു മഞ്ജുനാഥ, ബെംഗളൂരു മണ്ഡലത്തിലെ എ. ദേവഗൗഡ, കർണാടക സൗത്ത്-ഈസ്റ്റ് ടീച്ചേർസ് മണ്ഡലത്തിലെ ഡോ. വൈ. എ. നാരായണസ്വാമി, എസ്.എ.ൽ ഭോജെ എന്നിവർ വിരമിക്കുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജൂൺ 3ന് രാവിലെ 8 മുതൽ 4 വരെയാണ് വോട്ടെടുപ്പ്. ഗ്രാജ്വെറ്റ്സ് മണ്ഡലത്തിലും ടീച്ചേർസ് മണ്ഡലങ്ങളിലും യഥാക്രമം 3.63 ലക്ഷം, 70,260 വോട്ടർമാരാണുള്ളത്. ടീച്ചേർസ് മണ്ഡലങ്ങൾക്കായി 170 പോളിംഗ് സ്റ്റേഷനുകളും ഗ്രാജ്വെറ്റ്സ് മണ്ഡലങ്ങൾക്ക് 461 പോളിംഗ് സ്റ്റേഷനുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രമീകരിച്ചിട്ടുണ്ട്.
TAGS: KARNATAKA, ELECTION, POLITICS
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…