കോയമ്പത്തൂർ: എല്‍. ആൻഡ്. ടി ബൈപാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപെട്ടു. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ് , ഭാര്യാ ഷീബ ജേക്കബ് , മകളുടെ മകൻ ആരോണ്‍ ( 2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകള്‍ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളി കുടുംബം ബെംഗളൂരുവിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. കാറിൻ്റെ മുൻവശം പൂർണ്ണമായ നിലയിലാണ്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മറ്റു നടപടികള്‍ തീരുമാനിക്കുക. നഴ്സിംഗ് വിദ്യാർഥിനിയായ അലീനയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
അലീനയുടെ ഭർത്താവ് അനീഷ് സൗദിയിലാണ് ജോലിചെയ്യുന്നത്. ഇവരുടെ മൂത്തമകൻ അഞ്ചുവയസുകാരൻ ജോക്കുട്ടൻ അനീഷിന്റെ പുനലൂരിലെ വീട്ടിലാണ്. സംഭവത്തില്‍ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
TAGS : ACCIDDENT | DEAD
SUMMARY : A lorry collided with a car in Coimbatore: Three Malayalees died
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…