നി​യ​ന്ത്ര​ണം​ വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; യു​വ​ന​ടി​ക്ക് ദാ​രു​ണാ​ന്ത്യം

ജ​യ്പു​ർ: രാജസ്ഥാനിലെ ജയ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30)ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ത​ല​യ്‌​ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി 11.30ഓ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കാ​ലി​യ.

ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച കാ​ർ ഇ​ട​തു​വ​ശ​ത്തേ​ക്ക് മ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന താ​ര​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

വാ​ഹ​നം മ​റ്റേ​തെ​ങ്കി​ലും വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​മ്പോ​ഴാ​ണോ, അ​മി​ത​വേ​ഗ​ത​യാ​ണോ അ​പ​ക​ട കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. താ​ര​ത്തി​ന്‍റെ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് പി​ന്നാ​ലെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

അഭിനയരംഗത്തും മോഡലിംഗിലും സജീവമായിരുന്നു ഹർഷിൽ കാലിയ. ‘ക്രൈം നെക്സ്റ്റ് ഡോർ’ എന്ന വെബ് സീരീസിലും നിരവധി രാജസ്ഥാനി ഗാനങ്ങളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു വാർത്താ ചാനലിൽ ആങ്കറായും അവർ പ്രവർത്തിച്ചിരുന്നു. ഒരു പത്രപ്രവർത്തകന്റെ മകൾ കൂടിയായ ഹർഷിൽ അടുത്തകാലത്തായി മോഡലിംഗ് കരിയറിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
SUMMARY: Car loses control, crashes into divider; young actress dies

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയാകാൻ ജഗദീഷ് അഫാലെ

ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 600 രൂപ വർധിച്ച്‌...

നാടുറങ്ങാത്ത നാടകരാവുകൾ; പുസ്തക ചർച്ച ഓഗസ്റ്റ് എട്ടിന്

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ കെ ആർ കിഷോർ രചിച്ച നാടുറങ്ങാത്ത നാടകരാവുകൾ...

അനിൽ തിരുമംഗലത്തിന്റെ നാടക സമാഹാരം ‘ഏകം’; പ്രകാശനം ഓഗസ്റ്റ് രണ്ടിന്

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ 'ഏകം'...

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേര്‍ പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ...

കോളജുകളിൽ എച്ച്ഐവി പരിശോധനയ്ക്ക് തുടക്കമായി 

ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ...

ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ദക്ഷിണ ഉൾനാടൻ കർണാടകയിൽ, ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട്...

Related Articles

Popular Categories