ന്യൂഡൽഹി: 2025 വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.70 ശതമാനമാണ് വിജയം. ഈ വർഷം 24.83 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 24.71 ലക്ഷം പേർ പരീക്ഷയെഴുതിയപ്പോൾ 23.16 ലക്ഷം പേർ പാസായി. 99.79 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.
സമാന വിജയവുമായി വിജയവാഡ രണ്ടാംസ്ഥാനത്തെത്തി. 99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.
ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് ഇക്കുറിയും മുന്നിൽ നിൽക്കുന്നത്. പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്. 2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയത്. 2.24 ശതമാനമാണിത്. 14,71,72 പേരാണ് കംപാർട്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നത്.
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. സി ബി എസ് ഇ യുടെ ഔദ്യോഗിക സൈറ്റുകളില്‍ ഫലം ലഭ്യമാകും results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭിക്കുക.ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് cbse10 rollnumber dateofbirth schoolnumber centrenumber എന്ന സന്ദേശം അയച്ചാല്‍ ഫലം മൊബൈലില്‍ ലഭ്യമാകും.
SUMMARY: CBSE Class 10th Exam Results; Thiruvananthapuram region tops the country
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…
അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…
കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം…
തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…