LATEST NEWS

കർണാടകയിൽ ഇനി ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്‌സ് അടയ്ക്കണം

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഏപ്രിൽ 9 ന് ഗവർണറുടെ അംഗീകാരം ലഭിച്ച നിയമനിർമ്മാണത്തിന് ഏപ്രിൽ 10 ന് ഔദ്യോഗികമായി വിജ്ഞാപനം വന്നു, ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) മുമ്പ് ലഭ്യമായിരുന്ന ദീർഘകാല നികുതി ഇളവ് അവസാനിച്ചു. അതേസമയം വൈദ്യുത ഇരുചക്രവാഹനങ്ങളുടെ നികുതിയിളവ് തുടരും.

25 ലക്ഷം രൂപവരെ വിലയുള്ള കാർ, ജീപ്പ് തുടങ്ങി നാലുചക്രവാഹനങ്ങൾക്കാണ് 100 ശതമാനം നികുതിയിളവ് അനുവദിച്ചിരുന്നത്. ഇളവ് പിൻവലിച്ചതോടെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനവും 10 ലക്ഷംരൂപമുതൽ 25 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് എട്ടുശതമാനവും 25 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവും നികുതി നൽകണം. നികുതിവരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതവാഹനങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നത്.

വൈദ്യുത നാലുചക്ര വാഹന വിൽപ്പനയിൽ കര്‍ണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 60,800 കാറുകള്‍ വിറ്റഴിച്ചു, മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

SUMMARY: Road tax to be paid on electric cars in Karnataka

NEWS DESK

Recent Posts

നി​തി​ൻ രാ​ജി​ന്റെ കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കും; പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് എ.​എ. റ​ഹീം

തിരുവനന്തപുരം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്…

1 hour ago

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…

1 hour ago

ലോക്സഭ സീറ്റുകള്‍ 850 ആക്കും; 273 എണ്ണം സ്ത്രീകൾക്ക്, വനിതാ സംവരണം 2029 മുതൽ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…

2 hours ago

സൗജന്യ കന്നഡ പഠന ക്ലാസ്

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ  യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന  ക്ലാസുകൾ…

2 hours ago

കേരളസമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു.  വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…

2 hours ago

ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂർ…

4 hours ago