ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം ആരോപിച്ച് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. MoodXVIP, Koyal Playpro, Digi Movieplex, Feel and Jugnu എന്നീ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്. ഐടി ആക്ട് 2000 സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് മന്ത്രാലയം നിർദേശിച്ചു.
2000ലെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട് സെക്ഷൻ 69എ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഡിജിറ്റൽ മീഡിയാ എത്തിക്സ് കോഡ് (ഐ.ടി റൂൾസ് 2021) പ്രകാരമുള്ള മാനദണ്ഡങ്ങൾ ഈ പ്ലാറ്റ്‌ഫോമുകൾ ലംഘിച്ചതായി കണ്ടെത്തി. ഈ അഞ്ച് പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും സഭ്യമല്ലാത്തതുമായ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നിരോധിച്ചതെന്നും നിയമപ്രകാരം നിഷകർശിച്ച നടപടിക്രമങ്ങൾ പാലിച്ചാണ് മന്ത്രാലയത്തിന്റെ നീക്കമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Center bans five OTT platforms
കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…
ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ…
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത…
തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍…
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…