Friday, October 10, 2025
20.3 C
Bengaluru

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രം

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വർധിപ്പിച്ചു. വിദേശകാര്യമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഡല്‍ഹി പോലീസിന്‍റെതാണ് നടപടി. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും ഏർപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് നടപടി.

ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിർത്തല്‍ ധാരണയുണ്ടെങ്കിലും വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് പോലീസിന് നിർദേശം ലഭിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെയും 25 ബിജെപി നേതാക്കളുടെയും സുരക്ഷ വർധിപ്പിക്കുന്നതില്‍ തിരക്കിട്ട ചർച്ചകള്‍ നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാർ, ബിജെപി എംപിമാർ, ഡല്‍ഹി മുഖ്യമന്ത്രി എന്നിവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ചർച്ച നടക്കുന്നത്.

നിലവില്‍ സി.ആർ.പി.എഫിന്‍റെ ‘ഇസഡ്’ കാറ്റഗറി സായുധ സംരക്ഷണമാണ് ജയശങ്കറിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ നിലവാരം ‘വൈ’ യില്‍ നിന്ന് ‘ഇസഡ്’ വിഭാഗത്തിലേക്ക് ഉയർത്തിയത്. ഇതോടെ ഡല്‍ഹി പോലീസില്‍നിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു.

TAGS : S JAYASHANKAR
SUMMARY : Center enhances security of External Affairs Minister S. Jaishankar

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജഡ്ജിയുടെ വീട്ടില്‍ മോഷണം; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: മുദ്ദേബിഹാളിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ മൂന്ന്...

ജോലി വേണോ, 17ന് മൈസൂരുവിലേക്ക് വരൂ…

ബെംഗളൂരു: ബിരുദമില്ലെങ്കിലും കുഴപ്പമില്ല, നിങ്ങള്‍ക്ക് ജോലി വേണോ... 17ന് മൈസൂരുവിലേക്ക് വരൂ....

ബെംഗളൂരുവില്‍ ഇന്നും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും വൈദ്യുതി മുടങ്ങുമെന്ന്...

അയോധ്യയിൽ വീട്ടിൽ ഉഗ്ര സ്ഫോടനം; അഞ്ചു പേർ കൊല്ലപ്പെട്ടു

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച്...

ആസാദ് കശ്മീർ പതാകയുള്ള ടിഷർട്ട് ധരിച്ചു; കശ്മീർ സ്വദേശിയായ വിദ്യാർഥിയുടെ പേരിൽ കേസ്

ബെംഗളൂരു: ആസാദ് കശ്മീരിന്റെ പതാകയുടെ ചിത്രമുള്ള ടിഷർട്ട് ധരിച്ച കോളേജ് വിദ്യാർഥിയുടെ...

Topics

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

Related News

Popular Categories

You cannot copy content of this page