Saturday, July 5, 2025
20.7 C
Bengaluru

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയില്‍. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. കൂടാതെ ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വായ്പ പുനക്രമീകരണത്തില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു.

ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയോ എന്നും സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ഏപ്രില്‍ ഏഴിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.

TAGS : LATEST NEWS
SUMMARY : Central government will not waive loans of Wayanad disaster victims

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

2 പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

മണിപ്പൂരിൽ വൻ ആയുധവേട്ട, എകെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം...

പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ...

നാളെ നമ്മ മെട്രോ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ...

സ്വർണക്കടത്ത് കേസ്: നടി രന്യയുടെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കന്നഡനടി രന്യയുടെ 34.12 കോടി...

Topics

2 പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ...

നാളെ നമ്മ മെട്രോ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ...

സ്വർണക്കടത്ത് കേസ്: നടി രന്യയുടെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കന്നഡനടി രന്യയുടെ 34.12 കോടി...

നൈസ് റോഡിലെ ടോൾ നിരക്ക് കൂട്ടി

ബെംഗളൂരു: നൈസ് റോഡിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സംസ്ഥാന സർക്കാരുമായുള്ള കരാർ...

വിമാനത്താവളത്തിലേക്ക് പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന്...

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക്...

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി...

Related News

Popular Categories

You cannot copy content of this page