ഡല്‍ഹി: കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വലിയ ആശ്വാസമായി സര്‍ക്കാര്‍ ഉള്ളിയുടെ 20% കയറ്റുമതി തീരുവ എടുത്തുകളയുന്നതായി പ്രഖ്യാപിച്ചു. ബമ്പര്‍ ഉല്‍പാദനവും കര്‍ഷക സമൂഹത്തില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളും കണക്കിലെടുത്താണ് പുതിയ നയം. തീരുമാനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ ഉള്ളി കയറ്റുമതിക്ക് 20% തീരുവയാണ് ഈടാക്കുന്നത്. റാബി വിളകള്‍ക്ക് നല്ല വിളവ് ലഭിച്ചതിനെ തുടർന്ന്, മൊത്ത വ്യാപാര വിപണികളിലും ചില്ലറ വില്‍പ്പന വിപണികളിലും വില കുറഞ്ഞ സാഹചര്യത്തില്‍ കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തവില കൂടുതലാണെങ്കിലും, നിലവിലെ രാജ്യത്തെ വിലയില്‍ നിന്ന് 39% കുറവുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അഖിലേന്ത്യാ ശരാശരി ചില്ലറ വില്‍പ്പന വില 10% കുറഞ്ഞു. ആഗോള വിപണിയില്‍ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകള്‍ കണക്കിലെടുത്താണ് കയറ്റുമതി തീരുവ ഒഴിവാക്കാനുള്ള തീരുമാനം. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഉള്ളിയുടെ വില ക്വിന്റലിന് 2,270 രൂപയില്‍ നിന്ന് 1,420 രൂപയായി കുറഞ്ഞു. അതായത്, ക്വിന്റലിന് 850 രൂപയുടെ കുറവ്.
TAGS : LATEST NEWS
SUMMARY : Central government withdraws 20% duty on onion exports
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…