കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് ബോംബ് സ്‌ക്വാഡും പോലീസും ആഭ്യന്തര മന്ത്രാലയത്തില്‍ എത്തി പരിശോധന ആരംഭിച്ചു. വൈകീട്ടോടെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എത്തിയത്.
ഡല്‍ഹിയിലെ നോർത്ത് ബ്ലോക്ക് ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി. ഓഫീസിലേക്ക് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ- മെയില്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇത് കണ്ട അധികൃതർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന ആരംഭിച്ചു.
ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇ-മെയില്‍ വിലാസം കേന്ദ്രീകരിച്ച് ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നേരത്തെ ഡല്‍ഹിയിലെ സ്‌കൂളുകളിലേക്ക് സമാന രീതിയില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെ ആണ് ആഭ്യന്തര മന്ത്രാലയത്തിന് നേരെ തന്നെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരിക്കുന്നത്.
പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ച 32കാരന് പൂന വൈറോളജി…
തിരുവനന്തപുരം: 9 കാരറ്റ് സ്വർണ്ണം കൂടി ഹാള്‍മാർക്കിങ്ങിന്റെ പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക്…
കൊല്ലം: ആയൂരില്‍ ടെക്‌സ്റ്റെെല്‍സ് ഉടമയെയും മാനേജരെയും കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി,…
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ…
തിരുവന്തപുരം: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. നാവായിക്കുളം കിഴക്കനേല ഗവ. എല്‍ പി സ്‌കൂളിലാണ് സംഭവം. മുപ്പത്തിയാറ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന…