▪️ ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ചാക്കോ കെ തോമസിന് എഴുത്തുകാരന്‍ ഡോ. എം സ്റ്റീഫന്‍ കോട്ടയം സമ്മാനിക്കുന്നു
ബെംഗളൂരു: ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ മുതിര്‍ന്ന എഴുത്തുകാരന്‍ ഡോ. എം സ്റ്റീഫന്‍ കോട്ടയം, ബഥേല്‍ ബൈബിള്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജയിംസ് ജോര്‍ജ്ജ് വെണ്മണി എന്നിവര്‍ സമ്മാനിച്ചു.
ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ചാക്കോ കെ.തോമസ് ബെംഗളുരു (മികച്ച ലേഖനം), ഗ്രേസ് സന്ദീപ് വയനാട് (മികച്ച ഫീച്ചര്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജില്‍ നടന്ന ക്രൈസ്തവ എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കുടുംബ സംഗമത്തിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
മീഡിയ അസോസിയേഷന്‍ പ്രസിഡന്റും ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ അസിസ്റ്റന്റ് ഓവര്‍സിയറുമായ റവ. പി.ജി.മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മരുപ്പച്ച ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ.മാത്യു മുഖ്യ പ്രഭാഷണം നടത്തി. മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിബു മുളളംകാട്ടില്‍, ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ഹാലേലൂയ്യാ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, സ്വര്‍ഗ്ഗീയധ്വനി ചീഫ് എഡിറ്റര്‍ ഫിന്നി പി മാത്യു, ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി ചെവൂക്കാരന്‍,പാസ്റ്റര്‍ ഫിന്നി ജോര്‍ജ്ജ് പുനലൂര്‍, ക്രൈസ്തവ ബോധി ജനറല്‍ പ്രസിഡന്റ് ഷാജന്‍ ജോണ്‍ ഇടക്കാട്, അസംബ്ലീസ് ഓഫ് ഗോഡ് മീഡിയ അസോസിയേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡി കുഞ്ഞുമോന്‍ പോത്തന്‍കോട്, ശാരോണ്‍ റൈറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ അനീഷ് കൊല്ലംകോട് എന്നിവര്‍ പ്രസംഗിച്ചു. ലിഷ കാതേട്ട്, മെര്‍ലിന്‍ ഷിബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Chacko K Thomas wins Global Media Literary Award
കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം…
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന…
തിരുവനന്തപുരം: സ്വര്‍ണത്തിന് കേരളത്തില്‍ വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി, ഗ്രാമിന് 50 രൂപ അധികം…
കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. യുഡിഎഫ് മാർച്ചിന്…
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി…
റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന്…