Categories: KERALATOP NEWS

ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

പത്തനംതിട്ട: ചാണ്ടി ഉമ്മൻ എംഎല്‍എ ശബരിമല ദർശനം നടത്തി. രണ്ടാം തവണയാണ് ശബരിമല ദർശനത്തിന് ചാണ്ടി ഉമ്മൻ എത്തുന്നത്. 2022ലും അദ്ദേഹം ദർശനം നടത്തിയിരുന്നു. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി എട്ടിനാണ് സന്നിധാനത്ത് എത്തിയത്.

ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങിയിരുന്നു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. അയ്യന്റെ സന്നിധിയില്‍ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.

TAGS : CHANDI UMMAN
SUMMARY : Chandi Oommen visited Sabarimala

Savre Digital

Recent Posts

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം; നവംബർ 30 വരെ സൃഷ്ടികൾ അയക്കാം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജ മലയാളകവിതാരചന മത്സരം സംഘടിപ്പിക്കുന്നു.സ്ഥാപകപ്രസിഡന്റായ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം ഒൻപതാം തവണയാണ് സമാജം…

14 minutes ago

മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് അപകടം; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ്…

42 minutes ago

വിദ്യാർഥികള്‍ക്ക് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു

ബെംഗളൂരു: ദാസറഹള്ളി വാർഡ് സർക്കാർ പി.യു കോളേജിലെ വിദ്യാർഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായകരമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. ജെനെക്സ്, മില്യൺ…

1 hour ago

എസ്‌എസ്കെ ഫണ്ട് അനുവദിക്കണം; കേന്ദ്രത്തിന് കത്തയച്ച്‌ വിദ‍്യാഭ‍്യാസ മന്ത്രി

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളാ ഫണ്ട് (എസ്‌എസ്കെ) നല്‍കണമെന്നാവശ‍്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ വിദ‍്യാഭ‍്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്‌എസ്കെ ഫണ്ട് ഉടൻ…

1 hour ago

ശബരിമലയില്‍ അന്നദാനമായി ഇനി മുതല്‍ കേരള സദ്യ

പത്തനംതിട്ട: ശബരിമല അന്നദാനത്തില്‍ കേരളസദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ ഇത്…

2 hours ago

കടമക്കുടിയില്‍ യുഡിഎഫിന് തിരിച്ചടി; എല്‍സി ജോര്‍ജിന്റെ ഹർജി തള്ളി

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എല്‍സി ജോര്‍ജിന്‍റെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി. നാമനിര്‍ദേശ…

3 hours ago