ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ഇതോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.
33 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്ത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ആന്ദ്രെ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസ്സൽ 21 പന്തിൽ 38 റൺസെടുത്തു. മനീഷ് 28 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലു ഓവറിൽ 31 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്.
റഹ്മാനുള്ള ഗുർബാസ് ( 11), സുനിൽ നരെയ്ൻ ( 26), അംഘ്കൃഷ് രഘുവംശി ( ഒന്ന്), റിങ്കു സിങ് ( ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ. നാല് റണ്ണുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി അൻഷുൽ കംബോജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ യുവതാരം ആയുഷ് മാത്രെയെ(0) നഷ്ടമായി. വൈഭവ് അറോറ എറിഞ്ഞ 11-ാം ഓവറില്‍ മൂന്ന് സിക്‌സറുകളും മൂന്ന് ഫോറുകളുമാണ് ബ്രവിസ് അടിച്ചെടുത്തത്. ഓവറില്‍ 30 റണ്‍സ് നേടിയ താരം 22 പന്തില്‍ അര്‍ധസെഞ്ചുറിയും തികച്ചിരുന്നു.
TAGS: SPORTS | IPL
SUMMARY: Chennai Super Kings beat Kolkata Knight Riders by two wickets
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…