ചെന്നൈ: യാത്രയ്ക്കിടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. 36കാരനായ രജിനിയാണ് മരിച്ചത്. മധുര-പരംകുടി ഹൈവേയിലാണ് അപകടം സംഭവിച്ചത്. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്.
വഴിയില്‍ വെച്ച് ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രജിനിയുടെ തലയ്ക്കാണ് പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹയാത്രക്കാരനും പരുക്കുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
TAGS : TAMILNADU | MOBILE PHONE | ACCIDENT | DEAD
SUMMARY : Mobile phone exploded while traveling; The youth lost control and died after the bike overturned
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…