ഛത്തീസ്ഗഢിലെ ബസ്തർ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തില്‍ രാവിലെ 10.30 ഓടെയാണ് സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ബസ്തർ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറല്‍ സുന്ദർരാജ് പി.ടി. ഐയോട് പറഞ്ഞു. ജില്ലാ റിസർവ് ഗാർഡിലെയും സെൻട്രല്‍ റിസർവ് പോലീസ് സേനയിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.
പടിഞ്ഞാറൻ ബസ്തർ മേഖലയിലെ മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം. വെടിവെപ്പ് വളരെ നേരം നീണ്ടുനിന്നതായും തുടർന്ന് ഒമ്പത് മാവോ വാദികളുടെ മൃതദേഹങ്ങളും ആയുധശേഖരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
TAGS: CHHATTISGARH | MAOIST
SUMMARY: Nine Maoists were killed in an encounter with security forces in Chhattisgarh
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…