തിരുവനന്തപുരം: നിയമസഭയിലെ തർക്കത്തില്‍ കടുത്ത നടപടിയുമായി സ്പീക്കർ. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെൻഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാർ ജോസഫ്, കോവളം എംഎല്‍എ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചത്.
സഭ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായത്. ശബരിമലയിലെ സ്വർണക്കൊള്ള വിഷയം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലും തുടർന്ന് മൂന്ന് എം.എല്‍.എമാർക്ക് സസ്‌പെൻഷനിലും കലാശിച്ചു.
സഭ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട എം.എല്‍.എമാർ ‘അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ എല്‍.ഡി.എഫ്. രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തി. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എം.എല്‍.എമാരും വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തില്‍ വാച്ച് ആൻഡ് വാർഡിന് പരുക്കേറ്റതിനെ തുടർന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവച്ചു. പിന്നീട് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
SUMMARY: Chief Marshal assaulted in Assembly: Three opposition MLAs suspended