ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ നിയമസഭാംഗങ്ങളെ മന്ത്രിമാരാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളില്‍, മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ, ഞങ്ങള്‍ അത് ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് പട്ടികവര്‍ഗ നിയമസഭാംഗങ്ങളായ ബി. നാഗേന്ദ്ര, കെ.എന്‍. രാജണ്ണ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നിരുന്നു. അവരുടെ സ്ഥാനങ്ങള്‍ നികത്തണമെന്ന് പട്ടികവര്‍ഗ സമൂഹം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് രണ്ടര വര്‍ഷം അധികാരത്തില്‍ തികയുന്ന നവംബര്‍ 20ന് ശേഷം സിദ്ധരാമയ്യയുടെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്.
SUMMARY: Chief Minister Siddaramaiah hints at cabinet reshuffle in Karnataka