ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷിന്റെ (30) പെൺകുഞ്ഞാണ് മരിച്ചത്. ഹാവേരിയിലെ ജില്ലാ ആശുപത്രിയിലെ വനിതാ-ശിശു വിഭാഗത്തിലാണ് സംഭവം.
പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലാത്തതിനാല്‍ ആശുപത്രി വരാന്തയിലാണ് രൂപ പ്രസവിച്ചത്. തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവ വേദന രൂക്ഷമായിട്ടും കിടക്ക നൽകിയില്ലെന്നും മതിയായ ചികിത്സ ഒരുക്കിയില്ലെന്നും ബന്ധുക്കൾ പറയുന്നു. സംഭവം ചർച്ചയായതോടെ ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടിലെന്ന്ആശുപത്രി അധികൃതര്‍ പറഞ്ഞു.
SUMMARY: Child Welfare Committee registers case after woman’s baby dies after giving birth in hospital corridor
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…
തൃശൂർ: തൃശൂരിൽ ഗുണ്ടാ സംഘം തീയറ്റർ നടത്തിപ്പുകാരനെ കുത്തി. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്നിൽ…
ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി…
ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിലുണ്ടായ= വാതക ചോർച്ചയെ തുടർന്ന് 16 വിദ്യാർഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.എല്ലാ വിദ്യാർഥികളെയും…