ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. രാമേശ്വർ റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. കഴിഞ്ഞ മാസം 12-നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നടന്നുവരുന്ന അന്വേഷണത്തെ ഇത് ബാധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം തള്ളിക്കളഞ്ഞാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
റിപ്പോർട്ട് കോടതിരേഖകളിൽ ഉൾപ്പെടുത്താനും മറ്റ് കക്ഷികളായ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോർഡിനും ആർസിബിക്കും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.
SUMMARY: Chinnaswamy Stadium disaster; High Court demands release of status report
സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും…
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട. ഫ്ലാറ്റ് വാടകക്കെടുത്ത് വന്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍.…
തൃശൂർ: തൃശൂരില്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ്…
കൊച്ചി: എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്‌ഡില്‍ ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍…
അമൃത്സര്‍: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം. ശിരോമണി ഗുരുദ്വാര പ്രബന്ധക്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപെടുത്തി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് വിലയില്‍…