KARNATAKA

രാജ്യത്തെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ തൂക്കുപാലം കർണാടകയിൽ തുറന്നു.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ തൂക്കുപാലം (കേബിൾ സ്റ്റേയ്ഡ് പാലം) കർണാടകയില്‍ തുറന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

473 കോടി രൂപ ചെലവഴിച്ച്‌ ശിവമോഗ ജില്ലയിലെ ശരാവതി നദിക്കു കുറുകെ നിർമിച്ച സിഗന്ദൂർ പാലത്തിന് 2.25 കിലോമീറ്റർ നീളമുണ്ട്. ശിവമോഗയിലെ സാഗർ താലൂക്കിലെ കലാസവള്ളി, അംബാരഗോഡ്‌ലു എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സിഗന്ദൂർ പാലം. ഈ മേഖലയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ചൗഡേശ്വരി ക്ഷേത്രത്തിലേക്ക് വരുന്നവർക്കും പാലം പ്രയോജനമാണ്. 2018-ലായിരുന്നു പാലത്തിന്റെ നിർമാണം ആരംഭിച്ചത്.

അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൻകൂട്ടി അറിയിച്ചില്ലെന്നാരോപിച്ച് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കർണാടക സർക്കാർ ബഹിഷ്കരിച്ചു. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും അതിനാൽ ചടങ്ങ് മാറ്റിവെക്കണമെന്നും നിർദേശിച്ച് സിദ്ധരാമയ്യ കഴിഞ്ഞദിവസം ഗഡ്കരിക്ക്‌ കത്തയച്ചിരുന്നുവെങ്കിലും ഉദ്ഘാടന പരിപാടി മാറ്റി വെയ്ക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഓൺലൈൻ വഴി പങ്കെടുക്കാനായിരുന്നു സിദ്ധരാമയ്യയോട് നിർദേശിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.

SUMMARY: The country’s second longest cable stayed bridge opened in Karnataka.

NEWS DESK

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

2 hours ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

2 hours ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

2 hours ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

3 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

3 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

3 hours ago