LATEST NEWS

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ബെംഗളൂരു:  2025 ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 25 ലക്ഷം രൂപ വീതമായാണ് ഉയർത്തിയത് .ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന് പേരാണ് മരിച്ചത്. പുതുതായി ആരംഭിച്ച സാമൂഹിക സംരംഭമായ ആർസിബി കെയേഴ്‌സിന് കീഴിൽ, എക്‌സിലെയും ഇൻസ്റ്റാഗ്രാമിലെയും ആർസിബിയുടെ ഔദ്യോഗിക അക്കൗണ്ടുകൾ വഴിയാണ് പ്രഖ്യാപനം നടത്തിയത്.

ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്.

ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ആർസിബിയുടെ മാർക്കറ്റിംഗ് ഹെഡ് അടക്കം നാലുപേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
SUMMARY: Chinnaswamy Stadium tragedy; Royal Challengers Bangalore increases assistance to families of deceased

NEWS DESK

Recent Posts

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ പോലീസ്.…

17 minutes ago

കേരള ആര്‍ടിസിയുടെ പുതിയ ബസിന് സ്വീകരണം നല്‍കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് പുതിയതായി ആരംഭിച്ച കേരള ആര്‍ടിസിയുടെ കൊട്ടാരക്കര സ്ലീപ്പർ ബസിന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.…

51 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്‌; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്‌: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്‌. രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച്‌ നടത്തിയത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.…

1 hour ago

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും…

2 hours ago

മനുഷ്യന്റെ ഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന നാടോടിക്കഥ പോലെ ‘പെരുമാനി’; സംവിധായകൻ മജുവുമായി ഒരു സംഭാഷണം

സിനിമയുടെ വിജയം അതിന്റെ കലാമൂല്യത്തെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില സിനിമകൾക്ക് വലിയ കലാമൂല്യം…

2 hours ago

മധ്യപ്രദേശില്‍ കടുവയുടെ ആക്രമണം; വയോധികന് ദാരുണാന്ത്യം

ബാല്‍ഗ‍‍ഢ്: കടുവയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബാല്‍ഗഢ് ജില്ലയിലാണ് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ…

3 hours ago