KERALA

മുനമ്പം ഭൂസംരക്ഷണ സമിതി സമരം ഇന്ന് അവസാനിപ്പിക്കും

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരജനത 413 ദിവസമായി നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കും. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂനികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂസംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി രാജീവ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീരു നല്‍കി നിരാഹാര സമരം അവസാനിപ്പിക്കും.

കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങള്‍ക്ക് കരമടയ്ക്കാന്‍ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും വഴിയൊരുങ്ങി. അതിനെ തുടര്‍ന്നാണ് നിലവില്‍ ഭൂരിപക്ഷം പേരും പങ്കാളികളായ ഭൂസംരക്ഷണ സമിതി സമരമവസാനിപ്പിക്കുന്നത്. ഇനി ജുഡീഷ്യല്‍ കമ്മീഷന്റെ പ്രശ്‌നപരിഹാരവും വഖഫ് ട്രൈബ്യൂണലിലെ തീര്‍പ്പിനുമായാണ് മുനമ്പം നിവാസികള്‍ കാത്തിരിക്കുന്നത്.

അതേസമയം സമരം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ ബിജെപി നേതൃത്വത്തിലുള്ള ഒരു വിഭാഗം വഖഫ് രജിസ്റ്ററിയില്‍ ഭൂമി നീക്കം ചെയ്യുന്നതുവരെ സമരം തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡിന്‍റെ ലാന്‍ഡ് രജിസ്ട്രിയില്‍ നിന്ന് 615 കുടുംബങ്ങളുടെ ഭൂമി ഒഴിവാക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
SUMMARY: Munambam Land Conservation Committee will end its strike today

NEWS DESK

Recent Posts

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

4 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

4 hours ago

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

5 hours ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

6 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

6 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

7 hours ago