ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാർഥിയിൽ നിന്നും വിവരങ്ങൾ അറിയാനായിരുന്നു അന്വേഷണസംഘം ബെംഗളൂരുവിലെത്തിയത്.
ചിത്രപ്രിയയുടേയും അറസ്റ്റിലായ പ്രതി അലന്റേയും ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലനടത്തിയ പ്രദേശങ്ങളിൽ അടുത്തദിവസം തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തിൽ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതാണ് വിശദമായി പരിശോധിച്ചുവരുന്നത്.
ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന 19 കാരി ചിത്രപ്രിയയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ആറിനാണ് ചിത്രപ്രിയയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം തലയ്ക്ക് സാരമായി പരുക്കേറ്റ നിലയില്‍ ചിത്രപ്രിയയുടെ മൃതദേഹം വീടിനു സമീപമുള്ള പറമ്പില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
SUMMARY: Chithrapriya murder case; Investigation team in Bengaluru














