കണ്ണൂര്‍: ദീര്‍ഘകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കണ്ണൂര്‍ എടാട്ടിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (48)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
2004ല്‍ തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ വാര്‍ത്തയില്‍ നിറഞ്ഞത്. നിത്യവൃത്തിക്കു വേണ്ടി പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖ സിഐടിയുവുമായി ഇടയുന്നത്. ദളിത് യുവതിയായതിന്റെ പേരില്‍ തനിക്കെതിരേ നടക്കുന്ന തൊഴില്‍ നിഷേധത്തിനെതിരേ തുറന്നപോരാട്ടമാണ് പിന്നീട് ചിത്രലേഖ നയിച്ചത്. നിരവധി തവണ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് ആക്രമണവും പരിഹാസവും ചിത്രലേഖയ്ക്കു നേരിടേണ്ടി വന്നിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.
ഞായറാഴ്ച രാവിലെ 10.30ഓടെ പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ
<BR>
TAGS : KANNUR
SUMMARY : Chitralekha passed away
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…