ബെംഗളുരു: സംസ്ഥാനത്തെ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കർണാടക സിനിമാസ് റെഗുലേഷൻ അമെൻമന്റ് റൂൾസ്, 2025 എന്ന പേരിലാണ് നിയമം വിജ്ഞാപനം ചെയ്തത്. എല്ലാ നികുതികൾക്കും പുറമെയാണിതെന്ന് വിജ്ഞാപനത്തിൽ പറയുന്നു.അതേസമയം 75 സീറ്റുകളോ അതിൽ കുറവോ ഉള്ള പ്രീമിയം തിയേറ്ററുകളിൽ ഈ നിയമം ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ നിരക്ക് കൂടും
പ്രാദേശിക ചലച്ചിത്ര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 2017-ൽ ടിക്കറ്റ് വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേ നൽകിയതിനെത്തുടർന്ന് ആ ശ്രമങ്ങൾ നിർത്തിവച്ചിരുന്നു. മൾട്ടിപ്ലക്സുകളിൽ സിനിമ കാണുന്നതിനുള്ള ചെലവ് സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരുന്നതിനാൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സിനിമാപ്രേമികൾക്ക് ടിക്കറ്റ് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.
SUMMARY: Cinema tickets now cost Rs 200 in Karnataka
ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ്…
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ…
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ…
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍ അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍ ഓടിത്തുടങ്ങും ഇതോ…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത(77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം…
ബെംഗളൂരു : മുത്തപ്പൻസേവാസമിതി ട്രസ്റ്റിന്റെ 17-മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ഫെബ്രുവരി 14,15 തീയതികളിൽ നടത്തും. ഹോറമാവ്…