ഇന്ത്യയിലെ സിവില്‍ സർവീസ് ചരിത്രത്തിലാദ്യമായി, ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർക്ക് അവരുടെ പേരും ലിംഗഭേദവും മാറ്റാൻ ധനമന്ത്രാലയം അനുമതി നല്‍കി. എം അനുസൂയ എന്ന വനിതാ ഉദ്യോഗസ്ഥയാണ് അസാധാരണമായ ഈ ആവശ്യം ഉന്നയിച്ചത്. ഒപ്പം സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റാനും കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.
2016 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് അനുകതിർ. നിലവില്‍ ഹൈദരാബാദില്‍ ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയാണ്. 2013 ഡിസംബറില്‍ ചെന്നൈയില്‍ അസിസ്റ്റൻ്റ് കമ്മീഷണറായാണ് അനുകതിർ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 2018-ല്‍ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു.
കഴിഞ്ഞ വർഷം ഹൈദരാബാദില്‍ തൻ്റെ നിലവിലെ പോസ്റ്റിംഗില്‍ ജോയിൻ ചെയ്തു. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2023-ല്‍ ഭോപ്പാലിലെ നാഷണല്‍ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈബർ ലോ, സൈബർ ഫോറൻസിക്‌സില്‍ പിജി ഡിപ്ലോമ എന്നിവയും കരസ്ഥമാക്കി.
TAGS : CIVIL SERVICE EXAMINATION | GENDER | CENTRAL GOVERNMENT
SUMMARY : Anusuya is now Anukathir; Center’s order approving gender change in civil service
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…