Categories: NATIONALTOP NEWS

ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ സംഘർഷം; ഏറ്റുമുട്ടലിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തർപ്ര​ദേശിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്നുമരണം. പ്രദേശവാസികളായ നയീം, ബിലാല്‍, നിമന്‍ എന്നിവരാണ് മരിച്ചത്. സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും പോലീസ് നടപടിയിലുമാണ് മരണമുണ്ടായത്.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് മസ്ജിദില്‍ പോലീസ് സംരക്ഷണയോടെ അഭിഭാഷക കമ്മിഷന്‍ എത്തിയത്. മുഗള്‍ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സംബാല്‍ ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. അഭിഭാഷക കമ്മിഷനു നേരെ ഒരുസംഘം കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഡ്രോണിന്റെ സഹായവും പോലീസ് തേടി.

പോലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്കും തീയിട്ടു. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി എടുക്കുമെന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധത്തിനിടെ ഉച്ചയോടെ സര്‍വേ നടപടികള്‍ അഭിഭാഷക കമ്മീഷന്‍ പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദിൽ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. നവംബര്‍ 19-നും സമാനമായൊരു സര്‍വേ നടത്തിയിരുന്നു. ഹരി ഹര്‍ മന്ദിര്‍ എന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ 1529-ല്‍ ഭാഗികമായി പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

<BR>
TAGS :  UTTAR PRADESH
SUMMARY : Clash during survey at Shahi Juma Masjid; Three people were killed in the encounter

Savre Digital

Recent Posts

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…

51 seconds ago

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽ​പെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…

7 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…

40 minutes ago

കേരള എൻജിനിയേഴ്‌സ് അസോസിയേഷന്‍ വാർഷികം ഇന്ന്

ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…

46 minutes ago

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…

56 minutes ago

എറണാകുളം-ബെംഗളൂരു വന്ദേഭാരതിന് ഉജ്ജ്വല സ്വീകരണമൊരുക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കൃഷ്ണരാജപുരം,…

1 hour ago