Categories: NATIONALTOP NEWS

ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഉഥംപൂർ ജില്ലയിലെ ബസന്ത്ഘട്ടിൽ സുരക്ഷാ  സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ വധിച്ചു. സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ബുധനാഴ്ച ഭീകരരുമായി ഏറ്റുമുട്ടിയത്. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

സൈന്യത്തിൻ്റെ ഒരു പാരാ ട്രൂപ്പ്, 22 ഗർവാൾ റൈഫിൾസ്, യൂണിയൻ ടെറിട്ടറി പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.

ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം. സെപ്റ്റംബര്‍ 18 നാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. നേരത്തേ ജമ്മുവിലെ അഖ്‌നൂരിലുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരുക്കേറ്റിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍.
<BR>
TAGS ; JAMMU KASHMIR | TERROR ATTACK | ENCOUNTER
SUMMARY : Clash in Jammu; Three Jaish-e-Mohammed terrorists were killed by security forces

 

Savre Digital

Recent Posts

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…

5 minutes ago

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

32 minutes ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

48 minutes ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

56 minutes ago

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

2 hours ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

2 hours ago