ഭുവനേശ്വർ: ഉറങ്ങുന്നതിനിടെ സഹപാഠികള്‍ കണ്ണില്‍ പശ തേച്ചൊട്ടിച്ചതിനെത്തുടർന്ന് 8 വിദ്യാർഥികള്‍ ആശുപത്രിയില്‍. 3,4,5 ക്ലാസുകളിലുള്ള വിദ്യാർഥികളെയാണ് കണ്‍പോളകള്‍ പരസ്പരം ഒട്ടിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒഡീശയിലെ കാഠ്മണ്ഡു ജില്ലയിലെ സേവാശ്രം സ്കൂളിലെ ഹോസ്റ്റലിലാണ് സംഭവം.
രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന വിദ്യാർഥികളുടെ കണ്ണില്‍ ആണ് പശ തേച്ചത്. ചൊറിച്ചിലും വേദനയും മൂലം ഉയർന്ന കുട്ടികള്‍ കണ്ണ് തുറക്കാനാകാതെ വന്നതോടെ ഉറക്കെ കരയുകയായിരുന്നു. പ്രാദേശിക ആശുപത്രിയില്‍ എത്തിച്ച വിദ്യാർഥികളെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പെട്ടെന്ന് തന്നെ ചികിത്സ ലഭിച്ചതിനാല്‍ കുട്ടികളുടെ കാഴ്ച ശക്തി നഷ്ടപ്പെടില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കി. സ്കൂളിലെ പ്രധാനാധ്യാപകൻ മനോരഞ്ജൻ സാഹുവിനെ ജില്ലാ ഭരണകൂടം പദവിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ ശിശുക്ഷേമ ഓഫിസർ ആശുപത്രി സന്ദർശിച്ചു.
SUMMARY: Classmates pour glue in sleeping students’ eyes; eight in critical condition in hospital
തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…
ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ…
തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ…
തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കണ്‍വീനർ. 17 അംഗ സമിതിയില്‍ എ.കെ ആൻ്റണിയും. തിരഞ്ഞെടുപ്പ് ഒരുക്കം,…
ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍…