Categories: KERALATOP NEWS

എഡിജിപി എം.ആര്‍.അജിത്കുമാറിന് ക്ലീന്‍ ചിറ്റ്; വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ചു

തിരുവനന്തപുരം:  അനധികൃതസ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 27ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചപ്പോൾ കേസ് നിലനിൽക്കുന്നത് കോടതിയിൽ അല്ലേ എന്നും റിപ്പോർട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടത് എന്നും ജഡ്‌ജി എം വി രാജകുമാര ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ചതിനുശേഷം കോടതി തുടർനടപടികൾ സ്വീകരിക്കും.

അജിത്‌ കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിന് അംഗീകാരം നൽകി മുഖ്യമന്ത്രി കഴിഞ്ഞമാസം ഫയലിൽ ഒപ്പിട്ടിരുന്നു. അജിത് കുമാർ ഭാര്യാ സഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങിയെന്നും ഇവിടെ ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നുമുള്ള ആരോപണങ്ങളിലായിരുന്നു അജിത്‌ കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും അജിത് കുമാറിനെതിരായ ഹർജിയിൽ ആരോപിച്ചിരുന്നു. പിന്നാലെ അജിത്‌ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.
<BR>
TAGS : ADGP M R AJITH KUMAR | VIGILANCE ENQUIRY
SUMMARY : Clean chit given to ADGP MR Ajith Kumar; Vigilance report submitted to court

Savre Digital

Recent Posts

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞദിവസം

എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…

29 minutes ago

വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാളെ…

37 minutes ago

കാട്ടാന ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കനക്പുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം ഉയ്യമ്പള്ളി ഹോബ്ലി  സ്വദേശി ശിവു (53) ആണ് കൊല്ലപ്പെട്ടത്. തോട്ടത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക്…

2 hours ago

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽ…

2 hours ago

നിതിൻ രാജിന്റെ മരണം: ഹർത്താൽ ആരംഭിച്ചു, പലയിടത്തും കെഎസ്ആർടിസി ബസുകൾ തടഞ്ഞു

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി…

2 hours ago

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ…

3 hours ago