NATIONAL

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ്; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ് 91.78%. തമിഴ്നാട്ടിൽ 84.69%. ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ 152 മണ്ഡലങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. രണ്ടാംഘട്ടം ഏപ്രിൽ 29ന് നടക്കും. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്.

ബംഗാളിൽ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായെങ്കിലും ഇരു സംസ്ഥാനങ്ങളിലും ജനങ്ങൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. സമ്മതിദാന അവകാശം വിനിയോഗിച്ച വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അഭിനന്ദിച്ചു.

വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി. മുർഷിദാബാദിൽ ഹുമയൂൺ കബീറിന്റെ എജെയുപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കുമാരഗഞ്ചിലെ ബിജെപി സ്ഥാനാർഥി സുവേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. വോട്ടെടുപ്പ് പൂർത്തിയായതോടെ തൃണമൂൽ കോൺഗ്രസ് വിജയമുറപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. എന്നാൽ ബംഗാളിലെ റെക്കോർഡ് പോളിങ് ഭരണമാറ്റത്തിനുള്ള ജനവിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

SUMMARY: Record turnout in Bengal and Tamil Nadu; PM congratulates voters
NEWS DESK

Recent Posts

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

45 minutes ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

1 hour ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

2 hours ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

2 hours ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

2 hours ago

കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…

3 hours ago