ബെംഗളൂരു: ബിഎംടിസിയുടെ പുതിയ 100 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിഎസ്-6 മോഡൽ ബസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫയർ ആൻഡ് സേഫ്റ്റി മുന്നറിയിപ്പ്, പാനിക് ബട്ടണുകൾ, സിസിടിവി ക്യാമറകൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയർ എക്‌സ്‌റ്റിംഗുഷറുകൾ, പരിസ്ഥിതി സൗഹൃദ എമിഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ബസുകളിൽ ഉൾപെടുത്തിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലാണ് ഇവ വിന്യസിക്കുക.
336 കോടി രൂപ ചെലവിൽ വാങ്ങുന്ന 840 ബസുകളിൽ 100 ബസുകളാണ് ആദ്യഘട്ടത്തിൽ വിന്യസിക്കുന്നത്. നിലവിൽ നഗരത്തിൽ 50 ബിഎംടിസി ഡിപ്പോകളും 7,000 ബസുകളുണ്ട്. പ്രതിദിനം 40 ലക്ഷം യാത്രക്കാരാണ് ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്നത്. നമ്മ മെട്രോയേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ യാത്രക്കാർ ബിഎംടിസി ബസുകളാണ് ആശ്രയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 740 ബസുകൾ ഉടൻ നിരത്തിലിറക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
TAGS: BENGALURU | BMTC
SUMMARY: Siddaramiah flag off new 100 BMTC bus on thursday
കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…
കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…
ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി…
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…