ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ കൊഫെപോസ (വിദേശനാണ്യ സംരക്ഷണ,കളളക്കടത്ത് തടയൽ) വകുപ്പ് ചുമത്തി. കേസന്വേഷണം നടത്തുന്ന ഡിആർഐയുടെ ശുപാർശപ്രകാരം സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് (സിഇഐബി) കൊഫെപോസ ചുമത്തിയത്. കേസിലെ മറ്റുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരേയും സമാന വകുപ്പ് ചുമത്തിയിട്ടുണ്ട്.
കൊഫെപോസ ചുമത്തിയതിനാൽ രന്യ റാവു അടക്കമുള്ള പ്രതികൾക്ക് ഒരുവർഷത്തേക്ക് കേസിൽ ഇനി ജാമ്യം ലഭിക്കില്ല. ഇത്തരം കേസുകളിലെ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോൾ വീണ്ടും കളളക്കടത്തലുകളിൽ ഏർപ്പെടാതിരിക്കാനാണിത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ വന്നാലും ഈ നിയമമനുസരിച്ച് ജാമ്യം ലഭിക്കണമെന്നില്ല. മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി നടി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തിയിരുന്നു.
രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജൻസികൾ പുതിയ വകുപ്പുകൂടി ചുമത്തി നിർണായക നീക്കം നടത്തിയത്. ഡിജിപി കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യ റാവു. പിതാവിന്റെ പദവി മറയാക്കിയാണ് രന്യ റാവു വിമാനത്താവളംവഴി സ്വർണം കടത്തിയിരുന്നത്. ഡിജിപിയുടെ മകളായതിനാൽ നടിക്ക് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയിൽനിന്നും ഒഴിവാകാനായിരുന്നു. സ്വർണക്കടത്തിൽ ഡിജിപി രാമചന്ദ്രറാവുവിന് പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കാനായി കർണാടക സർക്കാർ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അടങ്ങിയ ഈ പ്രത്യേകസംഘം അന്വേഷണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
TAGS: BENGALURU | GOLD SMUGGLING
SUMMARY: Cofeposo act against ranya rao in gold smuggling
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…