KERALA

കൊ​യി​ലാ​ണ്ടി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി പൊ​യി​ല്‍​കാ​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പൊ​യി​ല്‍​കാ​വ് എ​ട​ക്കു​ളം ചാ​ലി​ല്‍ പ​റ​മ്പി​ല്‍ അ​നി​ല്‍ കു​മാ​ര്‍, ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശ്രീ​ന​ന്ദ​യാ​ണ് (21) മ​രി​ച്ച​ത്. കൊ​യി​ലാ​ണ്ടി ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ സൈ​ക്കോ​ള​ജി ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ശ്രീ​ന​ന്ദ​യു​ടെ നെ​റ്റി​യി​ലും താ​ടി​യി​ലും മു​റി​വു​ണ്ട്. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കോ​ള​ജി​ല്‍​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ ശ്രീ​ന​ന്ദ​യെ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്ത് കാ​ണാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ വി​ളി​ച്ചെ​ങ്കി​ലും പോ​യി​ല്ല. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യ പി​താ​വാ​ണ് വീ​ട് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ള്‍ മ​ക​ള്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട പി​താ​വ് സ​മീ​പ​വാ​സി​ക്കൊ​പ്പം വാ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.
SUMMARY: College student commits suicide in Koilandi

NEWS DESK

Recent Posts

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…

1 hour ago

പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്

ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…

2 hours ago

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…

2 hours ago

തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…

2 hours ago

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്.…

3 hours ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

4 hours ago