ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് പാചക വാതക സിലിണ്ടർ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലണ്ടറിന് ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.
വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.
19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറുകളിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് എൽ.പി.ജി കുറയ്ക്കുന്നത്. വാണിജ്യ എൽ.പി.ജിയുടെ വിലയിൽ അവസാനമായി കുറവ് വരുത്തിയത് ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു.
ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഗാർഹിക പാചക വാതക വില അവസാനമായി വർധിപ്പിച്ചത് 2024 മാർച്ച് ഒന്നിനാണ്. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പരിഷ്‌കരിക്കാറുണ്ട്. എല്ലാ മാസവും വില പരിഷ്‌കരിക്കുമ്പോള്‍ എണ്ണ വിപണന കമ്പനികള്‍ അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുക്കാറുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എണ്ണക്കമ്പനികള്‍ പാചക വാതക വില കുറച്ചത്.
<BR>
TAGS : GAS PRICE REDUCED
SUMMARY : Commercial cylinder price reduced; domestic cylinder price unchanged
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…