ബെംഗളൂരു: ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനത്താവളത്തിൽ വാണിജ്യ വിമാനങ്ങൾക്കും ലാൻഡ് ചെയ്യാൻ അനുമതി നൽകിയേക്കും. ഇത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. 2008-ൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ആരംഭിക്കുന്നതിന് മുമ്പ് നഗരത്തിൻ്റെ പ്രാഥമിക വ്യോമയാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് എച്ച്എഎൽ വിമാനത്താവളമായിരുന്നു.
നിലവിൽ പ്രതിരോധ വിമാനങ്ങൾ, വിഐപി വിമാനങ്ങൾ, സ്വകാര്യ ജെറ്റുകൾ എന്നിവ മാത്രമാണ് ഇവിടെ ലാൻഡ് ചെയ്തിരിക്കുന്നത്. പ്രതിദിനം ഏകദേശം 12 ചെറുവിമാനങ്ങൾ എച്ച്എഎൽ കൈകാര്യം ചെയ്യുന്നുണ്ട്.
നിലവിലുള്ള ടെർമിനലിന് പകരം എൻട്രി, എക്‌സിറ്റ് സൗകര്യങ്ങൾ വേർതിരിക്കുക, 500 വാഹനങ്ങൾക്ക് മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം നിർമിക്കുക, ടെർമിനലിൻ്റെ ആക്‌സസ് റോഡ് രണ്ടിൽ നിന്ന് നാലായി ഉയർത്തുക എന്നിങ്ങനെയുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങളും എച്ച്എഎല്ലിൽ ഉടൻ ഏറ്റെടുക്കും. 2008-ലാണ് എച്ച്എഎല്ലിൽ അവസാനമായി വാണിജ്യ പ്രവർത്തനങ്ങൾ നടന്നത്. 2007-08 സാമ്പത്തിക വർഷത്തിൽ എച്ച്എഎൽ എയർപോർട്ട് 10 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു.
TAGS: BENGALUTU | HAL AIRPORT
SUMMARY: HAL airport to undergo major revamp, will allow commercial flights
ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ദുബൈയില്‍ പോകാൻ സൗബിന് യാത്രാ അനുമതിയില്ല.…
തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങള്‍…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍…
കൊച്ചി: സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച്ച പ്രഭാത…