ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത് വന്നിതിനു പിന്നാലെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ പുനരാരംഭിച്ച് റാപ്പിഡോയും ഉബറും ഒലയും. ഇന്നലെ രാവിലെ മുതല്‍ കമ്പനികള്‍ സര്‍വീസ് ആരംഭിച്ചു.
രണ്ടുമാസം മുമ്പാണ് സര്‍ക്കാര്‍ ബൈക്ക് ടാക്സികൾ സേവനം നിരോധിച്ചത്. റാപ്പിഡോയും ഉബറും നൽകിയ ഹർജി പരിഗണിക്കുമ്പോള്‍ സർക്കാർനടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. ബൈക്ക് ടാക്സി സർവീസുകൾക്കുള്ള നിയമവ്യവസ്ഥയ്ക്ക് രൂപംനൽകാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ഒരുമാസത്തെ സമയവും അനുവദിച്ചു. ഇതിനുപിന്നാലെ വ്യാഴാഴ്ച രാവിലെ റാപ്പിഡോയും ഉബറും സർവീസ് പുനരാരംഭിക്കുകയായിരുന്നു. ഇവർക്കുപിന്നാലെ ഒലയും സർവീസ് പുനരാരംഭിച്ചു.
അതേസമയം വിഷയത്തില്‍ നയം രൂപീകരിക്കാന്‍ ഹൈക്കോടതി ഒരുമാസത്തെ സമയം നല്‍കിയിട്ടുണ്ടെങ്കിലും സര്‍വീസ് പുനരാരംഭിക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
SUMMARY: Companies restart bike taxi services in Bengaluru
ബെംഗളൂരു: ബിദർ കന്നള്ളിക്ക് സമീപം രണ്ട് മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക്…
ബെംഗളൂരു: പരപ്പന സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 3 പേർക്കെതിരെ കേസെടുത്തു. ഐഎസ് തീവ്രവാദ റിക്രൂട്ടിങ് കേസ് പ്രതി…
ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു. കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം,…
ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18.57 കോടി രൂപ…
തിരുവനന്തപുരം: കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയപരിധിയുണ്ടെന്നും അവസാന ദിനം നാളെയല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ്…