ബെംഗളൂരു: ദാസറഹള്ളി വാർഡ് സർക്കാർ പി.യു കോളേജിലെ വിദ്യാർഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായകരമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. ജെനെക്സ്, മില്യൺ ട്രീസ് & ബില്യൺ സ്‌മൈൽസ് എന്നീ കമ്പനികളുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി എട്ട് കമ്പ്യൂട്ടറുകളാണ് വിതരണം ചെയ്തത്. ദാസറഹള്ളി എം. എൽ. എ എസ്. മുനിരാജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കമ്പനി ഡയറക്ടറുമാരായ ജീവൻ കെ രാജ്, ശ്രീപ്രിയ എന്നിവർ സന്നിഹിതരായിരുന്നു. ദാസറഹള്ളി വാർഡ് നേതാക്കളായ നാഗണ്ണ, ന്ദ്രശേഖർ, ബി. ടി. ശ്രീനിവാസ്, ഹേമാചല റെഡ്ഡി, രാജീവ് മംഗലശ്ശേരി എന്നിവരോടൊപ്പം പി.യു കോളേജ് പ്രിൻസിപ്പലും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

SUMMARY: Computers distributed to students














