മുഖ്യമന്ത്രിപദവി സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തുന്നതിന് പാർട്ടി വിലക്ക് നല്‍കിയിരുന്നു. എന്നാല്‍ ശിവകുമാര്‍ ഡിസംബറോടെ മുഖ്യമന്ത്രിയാകുമെന്ന് കഴിഞ്ഞ ദിവസം ബസവരാജു ശിവഗംഗ എംഎൽഎ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതില്‍ ശിവകുമാര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ കാലാവധിയെക്കുറിച്ചും അധികാരംപങ്കിടൽ സംബന്ധിച്ചും ആരും അഭിപ്രായപ്രകടനം നടത്തരുതെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടി എംഎൽഎമാർ അച്ചടക്കംപാലിക്കണമെന്നും ശിവകുമാർ പറഞ്ഞു.
SUMMARY: Cong issues notice to MLA for backing Shivakumar as Karnataka CM