ലോക്സഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ വിലയിരുത്തലുകൾക്കായി സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാർട്ടിയുടെ മോശംപ്രകടനം വിലയിരുത്താൻ സമിതി രൂപീകരിച്ചിട്ടുള്ളത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതികളിൽ ഹൈബി ഈഡനും പി.ജെ. കുര്യനും അംഗങ്ങളാണ്. കോൺഗ്രസ് അധികാരത്തിലുള്ള കർണാടകയിൽ 28-ൽ വെറും ഒമ്പത് സീറ്റുകളാണ് കോൺഗ്രസിന് നേടാനായിരുന്നത്. തെലങ്കാനയിൽ 17-ൽ എട്ട് സീറ്റുകളിലും ജയിച്ചു.
ഹിമാചലിൽ നാലു സീറ്റുകളിൽ ഒരിടത്ത് പോലും കോൺഗ്രസിന് ജയിക്കാനായിരുന്നില്ല. പരാജയ കാരണങ്ങൾ വിലയിരുത്തിയ ശേഷം അവ പരിഹരിച്ച് മുന്നേറാൻ ശ്രമിക്കുമെന്ന് കോൺഗ്രസ് വക്താക്കൾ അറിയിച്ചു. കർണാടകയിൽ മധുസൂദനൻ മിസ്ത്രി, ഗൗരവ് ഗൊഗോയ്, ഹൈബി ഈഡൻ എന്നിവരടങ്ങുന്ന സമിതിയാണ് വിലയിരുത്തൽ നടത്തുക.
TAGS: ELECTION| CONGRESS
SUMMARY: Congress forms committee to evaluate on failure of party in polls
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…