LATEST NEWS

കോൺഗ്രസ് എംഎൽഎ എച്ച്.വൈ. മേട്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഞ്ചുതവണ എംഎൽഎയും രണ്ടുതവണ മന്ത്രിയുമായിട്ടുണ്ട്. ആദ്യം ജനതാദളിലായിരുന്ന മേട്ടി 1989, 1994, 2004 തിരഞ്ഞെടുപ്പുകളിൽ ഗുളേദഗുഡ്ഡ മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. 1994-ലെ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായി. മണ്ഡല പുനർനിർണയത്തിന് ശേഷം 2008ൽ കോൺഗ്രസ് ടിക്കറ്റിൽ ബാഗൽകോട്ടിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013-ൽ ബാഗൽകോട്ട് മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
2013-ലെ സിദ്ധരാമയ്യ സർക്കാരിൽ എക്സൈസിന്റെ ചുമതലയുള്ള മന്ത്രിയായി. പക്ഷേ, 2016 ഡിസംബറിൽ രാജിവെക്കേണ്ടിവന്നു. ലൈംഗികാരോപണക്കേസിനെ തുടർന്നായിരുന്നു ഇത്. അദ്ദേഹമുൾപ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോ പുറത്തായത് വലിയ വിവാദമായി. എന്നാൽ, കേസന്വേഷിച്ച സിഐഡി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
2018-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2023-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും ബാഗൽകോട്ടിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് മേട്ടി. മേട്ടിയുടെ നിര്യാണമറിഞ്ഞയുടൻ സിദ്ധരാമയ്യ ആശുപത്രിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരും അനുശോചിച്ചു.
SUMMARY: Congress MLA H.Y. Meti passes away
NEWS DESK

Recent Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…

14 minutes ago

കേരളത്തിൽ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഒപി ബഹിഷ്കരിച്ച്‌ ഡോക്ടര്‍മാര്‍

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…

1 hour ago

അഡ്വ. ജിബു ജമാൽ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…

1 hour ago

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…

2 hours ago

പാക് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷാ

ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

3 hours ago

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…

3 hours ago