ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബിന എംഎല്‍എ നിര്‍മല സാപ്രെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം പുറത്തുവന്നശേഷം മൂന്നാമത്തെ എംഎല്‍എയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്.
മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സാപ്രെയുടെ ബിജെപി പ്രവേശനം. താന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനം നല്‍കിയിരുന്നുവെന്നും പലതും പൂര്‍ത്തീകരിക്കാനായില്ലെന്നും ബിജെപി പ്രവേശനത്തിനിടെ സാപ്രെ വോട്ടര്‍മാരോട് പറഞ്ഞു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് യാതൊരു വികസന അജണ്ടയും ഇല്ലെന്നും സാപ്രെ പറഞ്ഞു.
മാര്‍ച്ച് 19 നായിരുന്നു അമര്‍വാര എംഎല്‍എ കമലേഷ് ഷാ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ ഏപ്രില്‍ 30 ന് രമണിവാസ് റാവത്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി.
ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍,…
ബെംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് നടൻ കമൽഹാസന് അഡിഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിലക്കേർപെടുത്തി.…
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.…
ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.…
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. കുടുംബത്തോടൊപ്പം ഇന്നു പുലര്‍ച്ചെയാണ്…