Categories: NATIONALTOP NEWS

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമന്ദിരം ‘ഇന്ദിരാ ഭവൻ’ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന്‌ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുക. ഒരുമണിവരെ നീളുന്ന പരിപാടിയിൽ പ്രവർത്തകസമിതി അംഗങ്ങൾ, സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാകക്ഷി നേതാക്കൾ, മുഖ്യമന്ത്രിമാർ, എം.പി.മാർ, മുൻ മുഖ്യമന്ത്രിമാർ, മുൻ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.

അഞ്ച് പതിറ്റാണ്ടോളം ഉപയോഗിച്ച അക്ബര്‍ റോഡിലെ 24ാം നമ്പര്‍ മന്ദിരത്തില്‍നിന്ന് കോട്‌ല റോഡിലെ 9 എ ഇന്ദിരാഗാന്ധി ഭവനിലേക്കാണ് ആസ്ഥാനം മാറുന്നത്. 1978 ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ 24, അക്ബര്‍ റോഡ് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമാണ്. പുതിയ ആസ്ഥാനത്തിലേക്ക് മാറിയാലും 24, അക്ബര്‍ റോഡിലെ ആസ്ഥാനം പാര്‍ട്ടി നിലനിര്‍ത്തും.
<br>
TAGS : INDIAN NATIONAL CONGRESS
SUMMARY : Congress’ new headquarters to be inaugurated today

Savre Digital

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

13 seconds ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

51 minutes ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

1 hour ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

2 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

2 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

3 hours ago